ഏഴാമത്തെ വയസില്‍ നടന്റെ ലൈംഗിക പീഡനത്തിന് ഇരയായെന്ന് മോഡല്‍
ലണ്ടന്‍: ഞാന്‍ ലൈംഗിക പീഡനത്തിന് ഇരയായത് ഏഴാമത്തെ വയസിലെന്ന് ബ്രിട്ടീഷ് മോഡല്‍. ഒരു റേഡിയോ സ്റ്റേഷനിലെ പരിപാടി അവതരിപ്പിക്കുന്നതിനിടയില്‍ ആണ് താന്‍ ഏഴാമത്തെ വയസില്‍ ലൈംഗിക ചൂഷണത്തിന് ഇരയായതെന്ന് ബ്രിട്ടീഷ് മോഡലായ കേറ്റി പ്രൈസ് വെളിപ്പെടുത്തിയത്. ഇവര്‍ സംഭവം വിവരിക്കുന്നത് ഇങ്ങനെ: ഒരു പാര്‍ക്കിലിരിക്കുമ്പോഴായിരുന്നു സംഭവം. അമ്മ ഐസ്ക്രീം വാങ്ങാന്‍ പോയപ്പോള്‍ മുതിര്‍ന്ന ഒരാള്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചു.
ഉപദ്രവിച്ചയാളെ പോലീസിന് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നും അയാളുടെ മുഖം ഇന്നും മായാതെ മനസിലുണ്ടെന്നും 36 കാരിയായ കേറ്റി പറഞ്ഞു. ഒരു പ്രമൂഖ സെലിബ്രിട്ടി തന്നെ പീഡിപ്പിച്ചെന്ന് കേറ്റി ഇതിനിടയ്ക്ക് വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആ പ്രമുഖ നടന്‍ ആരാണെന്ന് മാത്രം കേറ്റി പറഞ്ഞില്ല. എന്നാല്‍ ഇന്ന് തന്റെ ശരീരത്തില്‍ തൊടാന്‍ ആര്‍ക്കും കഴിയുകയില്ലെന്നും കേറ്റി ആത്മവിശ്വാസത്തോടെ വ്യക്തമാക്കി.
കടപ്പാട്: ബ്രിട്ടീഷ് കൈരളി

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ