Video Of Day

Breaking News

സ്‌റ്റാര്‍ സിംഗര്‍ ബോറടിച്ചു, അവസാന ഷൂട്ടും കഴിഞ്ഞ് എംജി ശ്രീകുമാര്‍ ഏഷ്യാനെറ്റ് വിട്ടു

ഏഷ്യാനെറ്റിന്റെ ഐഡിയ സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്‌റ്റാര്‍സംഗറിന്റെ പുതിയ എഡിഷനില്‍ നിന്ന്‌ മുഖ്യജഡ്‌ജായ എംജി ശ്രീകുമാര്‍ പിന്‍മാറി. സംഗീത റിയാലിറ്റി ഷോയില്‍ തുടര്‍ച്ചയായി നിലവാരത്തകര്‍ച്ച അനുഭവപ്പെടുന്നതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ജഡ്‌ജ്‌മാരുടെ പാനലില്‍ നിന്ന്‌ സ്വയം പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സഹജഡ്‌ജുമാരുടെ നിലവാരത്തകര്‍ച്ചയെ തുടര്‍ന്ന്‌ മല്‍സരാര്‍ത്ഥികളുടെ അര്‍ഹത വിലയിരുത്തുന്നതില്‍ പരാജയപ്പെടുന്നുവെന്ന പരാതി എംജി ശ്രീകുമാര്‍ പലപ്പോഴും ഉന്നയിച്ചിരുന്നു.

മികച്ച പ്രകടനം കാഴ്‌ചവച്ച ഒരു മല്‍സരാര്‍ത്ഥിക്ക്‌ നല്‍കിയ മാര്‍ക്കിനെ ചൊല്ലി രണ്ടുജഡ്‌ജുമാരുമായി ശ്രീകുമാര്‍ കഴിഞ്ഞ ഷൂട്ടിംഗിനിടെ തര്‍ക്കിച്ചിരുന്നു. ഒടുവില്‍ ഇറങ്ങിപ്പോകുമെന്ന അവസ്ഥയായപ്പോള്‍ മാനേജ്‌മന്റിലെ ഉന്നതര്‍ ഇടപെട്ടാണ്‌ പ്രശ്‌നം അവസാനിപ്പിച്ചത്‌.

എന്തായാലും ഷൂട്ടിംഗ്‌ പൂര്‍ത്തിയായ ഭാഗം സംപ്രേഷണം ചെയ്‌തുകഴിഞ്ഞാല്‍ എംജി ശ്രീകുമാറിനെ പോലെ ഉന്നതനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജഡ്‌ജിനെയാണ്‌ ചാനല്‍ അന്വേഷിക്കുന്നത്‌. എന്നാല്‍ പി ജയചന്ദ്രനടക്കമുള്ള പലര്‍ക്കും റിയാലിറ്റി ഷോയോട്‌ അകല്‍ച്ചയുള്ളതുകൊണ്ട്‌ തന്നെ ശ്രീകുമാറിനെ പോലെ ജനപ്രിയനും അതേ സമയം പ്രേക്ഷകരെ കൈയിലെടുക്കുകയും ചെയ്യുന്ന ഒരു ജഡ്‌ജിനെ കിട്ടാനില്ലെന്നത്‌ ചാനലിലെ കുഴയ്‌ക്കുന്നുണ്ട്‌.

ചാനല്‍ സംപ്രേഷണം ചെയ്‌തതിന്‌ ശേഷം കഴിഞ്ഞ 20 വര്‍ഷത്തോളമായി എംജി ശ്രീകുമാറിന്‌ ഏഷ്യാനെറ്റുമായി നല്ല ബന്ധമാണുണ്ടായിരുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല