Video Of Day

Breaking News

ബ്‌ളേഡുകാരന്റ തുണിയുരിഞ്ഞ് നഗ്‌നനാക്കി യുവതിയുടെ പ്രതികാരം

ബ്‌ളേഡുകാരന്റ തുണിയുരിഞ്ഞ് യുവതി തിമിര്‍ത്താടി. പരിപ്പ് ബസ് സ്റ്റാന്റിനു സമീപമാണ് ഒളശ്ശ, ചെങ്ങളം മേഖലയിലെ കുപ്രസിദ്ധ ബ്‌ളേഡുകാരനെ യുവതി പരസ്യമായി വസ്ത്രാക്ഷേപം നടത്തിയത്. ബളേഡ് ഇടപാടിന്റെ മറവില്‍ യുവതിയോട് ഇയാള്‍ പതിവു ശൈലിയില്‍ അമിത സ്വാതന്ത്ര്യം എടുത്തതോടെയാണ് പണി പാളിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം പരിപ്പ് സ്റ്റാന്റിനു സമീപം വച്ച് ഇയാളോട് യുവതി തട്ടികയറുകയും മുണ്ടു പിടിച്ചു പറിക്കുകയുമാണ് ചെയ്തത്. ഇതോടെ നാട്ടുകാര്‍ രംഗത്ത് എത്തിയെങ്കിലും 'കപ്പിത്താന്‍'എന്ന പേരില്‍ അറിയപ്പെടുന്ന ഈ ബ്‌ളേഡുകാരന്‍ എല്ലില്ലാത്ത നാവു വളച്ചതോടെ നാട്ടുകാര്‍ പിന്മാറി. ഈ യുവതിയുടെ ഭര്‍ത്താവുമായി ബ്‌ളേഡുകാരന് ഇടപാടുണ്ടായിരുന്നു.

ഇതിന്റെ മറവില്‍ ചില 'നീക്കുപോക്കുകള്‍ക്ക്' ഇയാള്‍ ശ്രമിച്ചതോടെയാണ് യുവതി തിരിഞ്ഞത്. ബ്‌ളേഡ് ഇടപാട് സെറ്റില്‍ ചെയ്യാനെന്ന പേരില്‍ ഇയാളുടെ മാരുതി കാറില്‍ യുവതിയെ സി.എം.എസ് ഹൈസ്‌ക്കൂളിനു സമീപം ഇയാള്‍ വാങ്ങിയ കൃഷിയിടത്തിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷമാണ് ഇരുവരും തമ്മില്‍ തെറ്റിയത്. ബ്‌ളേഡുകാരനെതിരെ പീഡനത്തിന് പൊലീസില്‍  പരാതി കൊടുക്കുമെന്ന് യുവതി പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ചെങ്ങളം സ്വദേശിയായ ബ്‌ളേഡുകാരന് നഗരത്തിലും ഇടപാടുകളുണ്ട്.

സമീപകാലത്തായി ഒളശ്ശ, ചെങ്ങളം, അയ്മനം മേഖലകളില്‍ ഏറെ വസ്തുക്കള്‍ ഇയാള്‍ വാങ്ങിക്കൂട്ടിയിരുന്നു. അമിത നിരക്കിലാണ് ഇയാള്‍ ബ്‌ളേഡ് നടത്തുന്നത്. കാറിലാണ് സഞ്ചാരം. നാട്ടുകാരുമായി ഇടയുന്നതും പരസ്യമായി ഭീഷണിപ്പെടുത്തുന്നതും ഇയാളുടെ പതിവാണ്. തവണ മുടങ്ങിയാല്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും  ചെയ്യുകയാണ് ഇയാളുടെ രീതി. ചെങ്ങളം സ്വദേശിയായ ഇയാള്‍ ഒളശ്ശയിലേക്ക് കൂടുമാറിയിട്ട് പത്തു വര്‍ഷത്തോളമായി. ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ടാണ് ഒളശ്ശയിലേക്ക് എത്തിയത്.

സി.എം.എസ് ഹൈസ്‌കൂളിനു സമീപം പുരയിടം വാങ്ങിയ ഇയാള്‍ സമീപ വാസികളുമായി വഴി പ്രശ്‌നത്തില്‍ വഴക്കിടുകയും അത് പൊലീസില്‍ പരാതിയാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് അദ്ധ്യാപകര്‍ക്കിടയില്‍ ബ്‌ളേഡ് പിരിവ് തുടങ്ങിയ ഇയാള്‍ പിന്നീട് നാട്ടിലെ ഇതര ബ്‌ളേഡ് മാഫിയ സംഘങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ് വിപുലീകരിച്ചു. ഇയാള്‍ എത്തിയതോടെ തമിഴ് ബ്‌ളേഡ് സംഘങ്ങള്‍ പിന്മാറി. ഓപ്പറേഷന്‍ കുബേരയില്‍ ഇയാള്‍ക്കെതിരെ പരാതി പോയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് അറിയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല