Video Of Day

Breaking News

മദ്യപാനിയായ യുവാവിനെ ഭാര്യ തിളച്ച എണ്ണ ഒഴിച്ചു കൊന്നു

റാഞ്ചി: മദ്യപാനവും വഴക്കുമായി നടക്കുന്ന യുവാവിനെ ഭാര്യ തിളച്ച എണ്ണ ഒഴിച്ചു കൊന്നു. ജാര്‍ക്കണ്ഡിലെ ധുംക ജില്ലയിലെ ബെല്‍ബൂനി ആദിവാസി ഗ്രാമത്തിലാണ് സംഭവം.

30 വയസ്സുകാരനായ റോബോ റ്റുഡുവാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയും മൂന്നു മക്കളുടെ അമ്മയുമായ റൂബി റ്റുഡുവിനെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു.

ഒരു ജോലിക്കും പോവാതെ  മദ്യപിച്ച് വഴക്കുണ്ടാക്കുന്നയാളാണ് റോബോ എന്ന് പൊലീസ് പറഞ്ഞു. ഭാര്യ റൂബിയാണ് ജോലിക്ക് പോയി മൂന്ന് മക്കളെയും ഭര്‍ത്താവിനെയും പോറ്റുന്നത്. എന്നാല്‍, ഭാര്യയുടെ പണമെടുത്ത് മദ്യപിച്ച് എത്തുന്ന ഇയാള്‍ എന്നും വീട്ടില്‍ വഴക്കുണ്ടാക്കാറുള്ളതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കൊലപാതകം നടന്നത്.

രാത്രിയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അടുപ്പിലുണ്ടായിരുന്ന തിളച്ച എണ്ണ എടുത്ത് റൂബി ഭര്‍ത്താവിന്റെ ശരീരത്തില്‍ ഒഴിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു വെച്ച് തന്നെ റോബോ മരിച്ചു. വിവമറിഞ്ഞ് എത്തിയ പൊലീസ് റൂബിയെ അറസ്റ്റ് ചെയ്തു. -

അഭിപ്രായങ്ങളൊന്നുമില്ല