രക്ഷകനായി വരേല; പോര്‍ച്ചുഗലിന് ആയുസ്സ് നീട്ടിക്കിട്ടി
മനൗസ്: പോര്‍ച്ചുഗീസ് ഫുട്ബാളിന് ഒരു വീരനായകന്‍ കൂടി. സില്‍വസ്റ്റര്‍ വരേല. പകരക്കാരനായിറങ്ങി മുപ്പതു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ടീമിന് അത്ഭുതകരമായി ജീവന്‍ തിരിച്ചുനല്‍കിയ രക്ഷകന്‍. പോര്‍ച്ചുഗല്‍ മടക്കടിക്കറ്റും യു.എസ്.എ. പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ചുനില്‍ക്കെ, റഫറി അവസാന വിസിലൂതാന്‍ 30 സെക്കന്‍ഡ് മാത്രം ശേഷിക്കെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ക്രോസില്‍ നിന്ന് വരലേ നേടിയ ഗോളില്‍ യു.എസ്.എ.യോട് സമനില നേടി മാനം കാത്തിരിക്കുകയാണ് പോര്‍ച്ചുഗല്‍.
ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ജിയിലെ രണ്ടാമത്തെ മത്സരത്തിലെ ഈ സമനിലയോടെ പോര്‍ച്ചുഗലിന്റെ പ്രതീക്ഷയ്ക്ക് ഒരു മത്സരത്തിലേയ്ക്ക് കൂടി ആയുസ്സ് നീട്ടിക്കിട്ടിയിരിക്കുകയാണ്. ഗ്രൂപ്പില്‍ നാല് പോയിന്റ് വീതമുള്ള യു.എസ്.എ.യും ജര്‍മനിയുമാണ് മുന്നില്‍. പോര്‍ച്ചുഗലിനും ഘാനയ്ക്കും ഓരോ പോയിന്റ് വീതവും. എല്ലാവര്‍ക്കും അവസാനത്തെ ഒരു മത്സരം നിര്‍ണായകമായിരിക്കകയാണ്. ഒരു സമനില കൊണ്ട് ജര്‍മനിക്കും യു.എസ്.എ.യുക്കും മറുകര പറ്റാം.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ