Video Of Day

Breaking News

ഇറാഖില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ വെടിവെച്ച് കൊന്നു ?

ബാഗ്ദാദ്: ഇറാഖില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ വെടിവെച്ചു കൊന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. താരിഖ് നൂര്‍ അല്‍ഹൂദ എന്ന കമ്പനിയിലെ നിര്‍മാണ തൊഴിലാളികളായ 40 ഇന്ത്യക്കാരെയാണ് തീവ്രവാദികളുടെ സംഘം തട്ടിക്കൊണ്ട് പോയത്. ഇവരില്‍ 39 പേരെയും കൊന്നതായി സംശയിക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തട്ടിക്കൊണ്ട് പോയ ഇന്ത്യക്കാരെ കൊലപ്പെടുത്തിയതായി സംശയിക്കുന്നതായി ഇന്ത്യന്‍ എക്സ്‌‌പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവര്‍ ജോലി ചെയ്തിരുന്ന താരിഖ് നൂര്‍ അല്‍ഹുദായിലെ ഉദ്യോഗസ്ഥരില്‍ നിന്നാണ് സൂചന ലഭിച്ചതെന്നാണ് ഇന്ത്യന്‍ എക്സ്‌‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബംഗ്ലാദേശ് സ്വദേശിയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇത്തരമൊരു ഞെട്ടിക്കുന്ന വിവരം കിട്ടിയത്. എന്നാല്‍ തൊഴിലാളികള്‍ കുര്‍ദിസ്ഥാനിലെ എര്‍ബിനില്‍ സുരക്ഷിതരാണെന്ന് കമ്പനിയിലെ മറ്റൊരു വിഭാഗം ഉദ്യോഗസ്ഥന്‍ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല