Video Of Day

Breaking News

യുവതിയുടെ സണ്‍ബാത്ത്: നഗരത്തില്‍ നിരവധി അപകടങ്ങള്‍, ട്രാഫിക്ക് ബ്ലോക്കും

ലണ്ടന്‍: വിയന്നയിലെ ഒരു ഹോട്ടലില്‍ യുവതി പരസ്യമായി സണ്‍‌ബാത്തിനിറങ്ങിയത് വലിയ പുലിവാലായി. ഹോട്ടലിലെ ജനാലയില്‍ തുണിതൊടാതെയുള്ള യുവതിയുടെ വെയില്‍കായല്‍ നിരവധി വാഹനാപകടങ്ങള്‍ക്ക് വരെ കാരണമായി, കൂടാതെ നഗരത്തില്‍ വലിയ ട്രാഫിക്ക് ബ്ലോക്കും. ഹോട്ടലിലെ മൂന്നാംനിലയിലാണ് യുവതി തുണി അഴിച്ച് വെയില്‍ കൊണ്ടത്. കാല്‍മുട്ടുവരെയുള്ള ഭാഗം ജനലിലൂടെ വെളിയിലേക്കിട്ട് കമിഴ്ന്നായിരുന്നു യുവതിയുടെ കിടപ്പ്.

റോഡിലൂടെ പോയവര്‍ മിക്കവരും ദൃശ്യം കണ്ടു ഒന്നു നോക്കിപോയി. കണ്ടവര്‍ പലരും വിശദമായി കാണാന്‍ വാഹനങ്ങളുടെ വേഗം കുറച്ചതോടെ ട്രാഫിക്ക് ബ്‌ളോക്കായി. ഇതിനിടെയായിരുന്നു അപകടങ്ങള്‍. അപകടങ്ങളും ബ്ലോക്കുമൊന്നും കണക്കാക്കാതെ പടമെടുക്കുന്ന തിരിക്കിലായിരുന്നു പലരും. ഇതോടെ ബ്ലോക്കും കൂടി. ഇതിനിടെ യുവതി അപ്രത്യക്ഷയായി.

അഭിപ്രായങ്ങളൊന്നുമില്ല